ഇന്ത്യൻ എംബസി ഓപൺ ഹൗസ് 22ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഡിസംബർ 22 ബുധനാഴ്ച നടത്തും. വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യക്കാർക്ക് നേരിട്ട് പങ്കെടുക്കാൻ അവസരമുണ്ട്.
എൻജിനീയർമാർ, നഴ്സുമാർ എന്നിവരുടെ വിഷയങ്ങളാണ് പ്രധാനമായി ചർച്ച ചെയ്യുകയെന്ന് എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
ഓപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.
രണ്ട് ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ച് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ നേരിട്ട് എത്തണമെന്ന് എംബസി വാർത്തകുറിപ്പിൽ അഭ്യർഥിച്ചു.
ഇവരും community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പേര് അറിയിക്കണം.

