ഇന്ത്യൻ എംബസി ‘മില്ലറ്റ്സ് വീക്കിന്’ ജനകീയ പരിസമാപ്തി
text_fieldsഇന്ത്യൻ എംബസി ‘മില്ലറ്റ്സ് വീക്കി’ലെ പങ്കാളികൾ അംബാസഡർ ഡോ. ആദർശ് സ്വൈക, അതിഥികൾ എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ‘മില്ലറ്റ്സ് വീക്കിന്’ ജനകീയ പരിസമാപ്തി. സമാപനത്തോടനുബന്ധിച്ച് എംബസി ഓഡിറ്റോറിയത്തിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
അമീരി ദിവാൻ അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ എസ്സ മുഖ്യാതിഥിയായിരുന്നു.
റസിഡന്റ് അംബാസഡർമാർ, കുടുംബം, വ്യവസായികൾ, വിദ്യാർഥികൾ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദേശീയ, വിമോചന ദിനത്തോടനുബന്ധിച്ച് കുവൈത്ത് ജനതക്കും സർക്കാറിനും അംബാസഡർ ഡോ. ആദർശ് സ്വൈക തന്റെ പ്രസംഗത്തിൽ ആശംസകൾ അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) കൈവരിക്കുന്നതിൽ മില്ലറ്റുകളുടെ പ്രാധാന്യം അംബാസഡർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വളരുന്ന തിനകളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതാണ് മില്ലറ്റ് എക്സിബിഷൻ. ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ 70 ലധികം കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന ആർട്ട് വിത്ത് മില്ലറ്റ് എക്സിബിഷൻ ശ്രദ്ധേയമായി.
വാരാഘോഷ ഭാഗമായി പോസ്റ്റർ, ക്വിസ് മത്സരം, ബോധവത്കരണ കാമ്പയിൻ തുടങ്ങി മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥിയും അംബാസഡറും മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

