കുവൈത്ത് ഇന്ത്യൻ എംബസിയിൽ ഒാപൺ ഹൗസ് യോഗം ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഒാപൺ ഹൗസ് യോഗം പുനരാരംഭിക്കുന്നു.ഇൗ ആഴ്ച മുതൽ എല്ലാ ബുധനാഴ്ചയും വൈകീട്ട് 3.30ന് നടക്കുന്ന യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ, ലേബർ വിങ് പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ പങ്കെടുക്കും.
കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന ഒാപൺ ഹൗസ് യോഗത്തിന് പുറമെയാണ് ആഴ്ചയിൽ നടത്തുന്ന ഒാപൺ ഹൗസ് യോഗം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഒാപൺ ഹൗസ് യോഗം. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് യോഗം.സാമൂഹിക അകലം പാലിക്കേണ്ടതിനാൽ community.kuwait@mea.gov.in എന്ന വിലാസത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകളെ മാത്രമേ പെങ്കടുപ്പിക്കൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

