ഇന്ത്യൻ എംബസി ദേശീയ െഎക്യദിനാചരണം
text_fieldsസർദാർ വല്ലഭഭായ് പേട്ടൽ ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ദേശീയ െഎക്യദിനാചരണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭഭായ് പേട്ടലിെൻറ ജന്മവാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ദേശീയ െഎക്യദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് സർദാർ വല്ലഭഭായ് പേട്ടലിെൻറ ഛായാചിത്രം അനാച്ഛാദനം ചെയ്തു. തുടർന്ന് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഏകീകരിക്കുന്നതിൽ സർദാർ പേട്ടലിെൻറ പങ്ക് നിർണായകമായിരുന്നുവെന്ന് അംബാസഡർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ലോകത്തിലെ ഉയരംകൂടിയ പ്രതിമയായ 'സ്റ്റാച്യൂ ഒാഫ് യൂനിറ്റി' സംബന്ധിച്ച ഡോക്യുമെൻററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

