Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎംബസി ഹെൽ​പ്​ഡെസ്​ക്​...

എംബസി ഹെൽ​പ്​ഡെസ്​ക്​ ഫോൺ നമ്പർ

text_fields
bookmark_border
എംബസി ഹെൽ​പ്​ഡെസ്​ക്​ ഫോൺ നമ്പർ
cancel

കുവൈത്ത്​ സിറ്റി: പിഴയടച്ച്​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാൻ കുവൈത്ത്​ ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസി ആരംഭിച്ച ഹെൽപ്​ ഡെസ്​കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. രാവിലെ എട്ടുമുതൽ രാ​ത്രി എട്ടുവരെ 65806158, 65806735, 65807695, 65808923 എന്നീ നമ്പറുകളിലും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 65809348 എന്ന നമ്പറിലും ബന്ധപ്പെടാം.

പിഴയടച്ച്​ നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക്​ എംബസി എമർജൻസി സർട്ടിഫിക്കറ്റ്​ നൽകും. ഇതിനായി എംബസി സന്ദർശിക്കാം. ശർഖ്​, ജലീബ്​, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്​പോർട്ട്​ സേവന കേന്ദ്രത്തിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച്​ നിക്ഷേപിച്ചാലും മതി. നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല. ഇവർ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരി​െട്ടത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്പോർട്ട്​ കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story