Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂലൈ ഒന്നിന് ഇന്ത്യന്‍ എംബസി കോൺസുലർ സേവനം അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം

text_fields
bookmark_border
ജൂലൈ ഒന്നിന് ഇന്ത്യന്‍ എംബസി കോൺസുലർ സേവനം അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം
cancel

കുവൈത്ത് സിറ്റി: ബുധനാഴ്ച ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ അടിയന്തര സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. തത്കാൽ പാസ്‌പോർട്ടുകൾ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ, സിവിൽ ഐഡി കാലാവധി അവസാനിക്കുന്ന ഹ്രസ്വകാല പാസ്‌പോർട്ടുകൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ് അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുക.

സാധാരണ പാസ്‌പോർട്ടുകൾ, അറ്റസ്റ്റേഷൻ, സാധാരണ വിസകൾ എന്നിവയുമായി ബന്ധപ്പെട്ടവ ഈ ദിവസം സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ല. അപേക്ഷകർക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ എംബസിയുടെ കോൺസുലാർ വിഭാഗത്തെ സമീപിക്കാം. അപേക്ഷയുടെ അടിയന്തര സ്വഭാവം, അനുബന്ധ രേഖകൾ എന്നിവയുടെ അടിസഥാനത്തിലായിരിക്കും അടിയന്തര കേസുകൾ പരിഗണിക്കുക.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy consular services on July 1st restricted to emergency needs only
Next Story