ജഹ്റയില്‍ ഇന്ത്യന്‍ എംബസി കോൺസുലർ സെന്റർ തുറന്നു
text_fieldsജഹ്റയില്‍ ഇന്ത്യന്‍ എംബസി കോൺസുലർ സെന്റർ അംബാസർ ഡോ. ആദർശ് സ്വൈക
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ ജഹ്റയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അംബാസർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ഇതോടെ കുവൈത്തിൽ ഇന്ത്യൻ എംബസിക്ക് നാലു കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളായി. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇന്ത്യൻ എംബസിക്ക് കോൺസുലർ ആപ്ലിക്കേഷൻ സെന്റർ ഉള്ളത്. പുതിയ സെന്റര്‍ തുറക്കുന്നതോടെ ജഹ്റയിലും അബ്ദലിയിലും താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവിധ കോണ്‍സുലര്‍, പാസ്പോര്‍ട്ട് സേവനങ്ങൾക്ക് ഈ കേന്ദ്രത്തെ സമീപിക്കാനാകും. ഇത് ഈ മേഖലയിൽ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്നവർക്ക് ഏറെ സഹായകരമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റോ, ബി.എൽ.എ.എസ് ഇന്റര്‍നാഷനല്‍ വെബ്സൈറ്റോ സന്ദര്‍ശിക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.