ജഹ്റയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി ജഹ്റയിൽ എംബസി മാർച്ച് 31ന് പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. ജഹ്റ വഹാ ഏരിയയിൽ ബോക്സ് നമ്പർ-2, സ്ട്രീറ്റ് നമ്പർ-6, ഹൗസ് നമ്പർ-2 ലെ ഡോഡി കിഡ്സ് നഴ്സറിയിലാണ് ക്യാമ്പ്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ സേവനങ്ങൾ ലഭിക്കും.
പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോ എടുപ്പ് അടക്കം), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതു രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവക്ക് ഇവിടെ സൗകര്യമുണ്ടാകും. എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തുവാങ്ങാം. സേവനങ്ങൾക്കായി പിന്നീട് എംബസിയെ സമീപിക്കേണ്ടതില്ല. ക്യാമ്പിൽ കാശ് പേമെന്റ് മാത്രമേ സ്വീകരിക്കൂ എന്നും അധികൃതർ അറിയിച്ചു.

