അബ്ദലിയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി വെള്ളിയാഴ്ച അബ്ദലിയിൽ എംബസി പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. അബ്ദലി സലാഹ് ഫലാഹ് ഫഹദ് അൽ അസ്മി ഫാമിൽ രാവിലെ ഒമ്പതു മുതൽ മൂന്നു വരെയാണ് ക്യാമ്പ്. അബ്ദലി ബ്ലോക്ക്-6 ൽ സുബിയ റോഡിലാണിത്. പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോ എടുപ്പ് അടക്കം),
റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതു രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവക്ക് ഇവിടെ സൗകര്യം ഉണ്ടാകും. എല്ലാ രേഖകളും, സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തുവാങ്ങാം. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഉണ്ടാകും.

