Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പ് നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പ് നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി അ​ബ്ദ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​സു​ല​ർ ക്യാ​മ്പി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ന്‍ എം​ബ​സി അ​ബ്ദ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക കോ​ൺ​സു​ല​ർ ക്യാ​മ്പ് നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. അ​ബ്ദ​ലി സ​ലാ​ഹ് ഫ​ലാ​ഹ് അ​ൽ അ​സ്മി ഫാ​മി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ന്ന ക്യാ​മ്പി​ല്‍ നാ​നൂ​റോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക, എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ല്‍ സി​ങ് റാ​ത്തോ​ര്‍ എ​ന്നി​വ​ര്‍ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തി.

പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ (ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, ഫോ​ട്ടോ എ​ടു​പ്പ് അ​ട​ക്കം), റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ക്സ്ട്രാ​ക്ട്, ജ​ന​റ​ൽ പ​വ​ർ അ​റ്റോ​ർ​ണി, സി​ഗ്നേ​ച്ച​ർ അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റു പൊ​തു രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്ക് ക്യാ​മ്പി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. എ​ല്ലാ രേ​ഖ​ക​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​മ്പി​ൽ വെ​ച്ചു​ത​ന്നെ അ​റ്റ​സ്റ്റ് ചെ​യ്തു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത് ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​മാ​യി. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consular CampIndian Embassy
News Summary - Indian Embassy Consular Camp has used several names.
Next Story