ഇന്ത്യൻ എംബസി ‘കോൺസുലർ ക്യാമ്പ്’നാളെ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്കായി വഫ്രയിൽ ഇന്ത്യൻ എംബസി ‘കോൺസുലർ ക്യാമ്പ്’സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്കു 12 വരെ വഫ്രയിലെ ഫൈസൽ ഫാമിലാണ് ക്യാമ്പ്. (ബ്ലോക്ക് -09, ലൈൻ -10, റോഡ് -500 അൽ-വഫ്ര ഫാമിലി കോഓപറേറ്റിവ് സൊസൈറ്റിക്കു സമീപം).
പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ ഉൾപ്പെടെ), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ ഓഫ് അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.
സേവനങ്ങൾക്കായി കാഷ് പേമെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. സേവനങ്ങളും ഉദ്യോഗസ്ഥരും ക്യാമ്പിൽ ഉണ്ടാകുമെന്നതിനാൽ പ്രവാസികൾക്ക് പ്രയാസം കൂടാതെ എളുപ്പത്തിൽ നടപടി പൂർത്തീകരിക്കാനാകും.

