ഇന്ത്യൻ എംബസി ലോക ഹിന്ദി ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ എംബസി ലോക ഹിന്ദി ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളിലെ
വിജയികൾക്കൊപ്പം അംബാസഡർ പരമിത ത്രിപതി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ലോക ഹിന്ദി ദിനം ആഘോഷിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജ്യത്തെ 25 ഇന്ത്യൻ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ മുന്നൂറിലധികം പേർ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹിന്ദി പാരായണ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി അഭിനന്ദിച്ചു.
ഹിന്ദി ഭാഷയോട് പ്രത്യേക താൽപര്യം കാണിച്ച മുബാറക് റഷീദ് അൽ അസ്മി, സാദ് ദാഹെർ സാദൂൺ അൽ റഷീദി, ഇമാൻ ഹുസൈൻ അലി അൽകൗട്ട്, സലാ എ.എം ഖലഫ് എന്നിവരെയും ചടങ്ങിൽ എംബസി ആദരിച്ചു.
ഹിന്ദി ഭാഷയുടെ പ്രചാരത്തിനും സാംസ്കാരിക-ചരിത്ര പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനുമായാണ് ജനുവരി 10ന് ലോക ഹിന്ദി ദിനം ആചരിക്കുന്നതെന്ന് എംബസി വ്യക്തമാക്കി. ഹിന്ദി പ്രോത്സാഹിപ്പിക്കാൻ വർഷം മുഴുവൻ മത്സരങ്ങൾ, വർക്ക്ഷോപ്പുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

