കുവൈത്ത്-ഇന്ത്യ ചരിത്രബന്ധം ആഘോഷമാക്കി ഇന്ത്യൻ എംബസി
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ
അൽ അഹമ്മദ് അസ്സബാഹും മറ്റു അതിഥികൾക്കൊപ്പം
ആഘോഷഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത്സിറ്റി: കുവൈത്ത്-ഇന്ത്യ ബന്ധത്തിന്റെ സുദീർഘവും സമ്പന്നവുമായ ചരിത്രം ആഘോഷിച്ചു കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യയുടെ 75 ാം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായാണ് പ്രത്യേക ആഘോഷം ഒരുക്കിയത്. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ഇന്ത്യയിലെയും കുവൈത്തിലെയും ബിസിനസ് പ്രമുഖർ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക സദസ്സിനെ അഭിസംബോധന ചെയ്തു. സുദൃഢമായ കുവൈത്ത്-ഇന്ത്യ ബന്ധത്തിനുള്ള പ്രതിബദ്ധതക്ക് കുവൈത്തിനെയും അമീറിനെയും സർക്കാറിനെയും ജനങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നതായി അംബാസഡർ വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രശ്നങ്ങളും സംഘർഷങ്ങളും തരണം ചെയ്യാനുള്ള ഏക മാർഗം നയതന്ത്ര ചർച്ചകളാണെന്നും ലോകം ഒരു കുടുംബമാണെന്നും കുവൈത്തും ന്യൂഡൽഹിയും വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങൾ വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങളും ചടങ്ങിൽ പ്രദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

