ക്ലാസിക്കൽ ഭാഷാ പദവി ആഘോഷിച്ച് ഇന്ത്യൻ എംബസി
text_fieldsക്ലാസിക്കൽ ഭാഷാപദവി ആഘോഷത്തിൽ കലാകാരന്മാരോടൊപ്പം അംബാസഡർ
ഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: മറാത്തി, ബംഗാളി, അസമീസ് എന്നിവക്ക് ഇന്ത്യ ഗവൺമെന്റ് ക്ലാസിക്കൽ ഭാഷാ പദവി നൽകിയത് ആഘോഷിക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാഷാപരവും സാംസ്കാരികവുമായ സംരക്ഷണത്തിനുള്ള ക്ലാസിക്കൽ ഭാഷാ അംഗീകാരത്തിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി. ഇന്ത്യൻ പ്രവാസികളുടെ സജീവമായ ഇടപെടലിൽ ഡോ. സ്വൈക സംതൃപ്തി പ്രകടിപ്പിച്ചു. കുവൈത്തിലെ ഒരു ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിൽ 60-70 ശതമാനം പേരും ഇപ്പോൾ ക്ലാസിക്കൽ ഭാഷാ പദവിയുള്ള മാതൃഭാഷ സംസാരിക്കുന്നവരാണെന്നും അഭിപ്രായപ്പെട്ടു.
2004ലാണ് ‘ക്ലാസിക്കൽ ലാംഗ്വേജ്’എന്ന ആശയം അവതരിപ്പിച്ചത്. തമിഴിനാണ് ഈ അംഗീകാരം ആദ്യമായി ലഭിച്ചത്. ശേഷം സംസ്കൃതം, തെലുങ്ക്, കന്നട, മലയാളം, ഒഡിയ എന്നീ ഭാഷകൾ പട്ടികയിൽ ചേർന്നു.
ഇപ്പോൾ, മറാത്തി, ബംഗാളി, അസമീസ് എന്നിവ ചേർത്തു. ഈ ഭാഷകൾ ഇന്ത്യയുടെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷകരായി പ്രവർത്തിക്കുന്നതായും അംബാസഡർ പറഞ്ഞു. മഹാരാഷ്ട്ര, ബംഗാൾ, അസം എന്നിവയെ പ്രതിനിധീകരിച്ച് സാംസ്കാരിക പരിപാടികൾ ചടങ്ങിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

