Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി കരോൾ...

ഇന്ത്യൻ എംബസി കരോൾ സന്ധ്യ

text_fields
bookmark_border
ഇന്ത്യൻ എംബസി കരോൾ സന്ധ്യ
cancel
camera_alt

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ സ​ന്ധ്യ

കു​വൈ​ത്ത്​ സി​റ്റി: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ക​രോ​ൾ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും പ​ത്നി ജോ​യ്‌​സ് സി​ബി​യും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഭാ​ഷ​യി​ലും വേ​ഷ​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലു​മു​ള്ള വൈ​വി​ധ്യ​ങ്ങ​ൾ​ക്കി​ട​യി​ലും ലോ​ക​മെ​ങ്ങു​മു​ള്ള ഭാ​ര​തീ​യ​രെ ഒ​രു​മി​ച്ചു​നി​ർ​ത്തു​ന്ന​ത് ഇ​ന്ത്യ എ​ന്ന ഏ​ക​താ​ബോ​ധ​മാ​ണെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന​ത്​ ലോ​ക​ത്തി​ലെ ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ൾ​ക്ക്​ അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. ഓ​ണ​മോ ക്രി​സ്​​മ​സോ ബി​ശാ​ഖി​യോ ഹോ​ളി​യോ ദീ​പാ​വ​ലി​യോ ര​ക്ഷാ​ബ​ന്ധ​നോ ഈ​സ്​​റ്റ​റോ ഈ​ദോ ആ​ക​​ട്ടെ, ഇ​വ​യെ​ല്ലാം നാം ​ഇ​ന്ത്യ​യു​ടെ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കും.

വ്യ​ത്യ​സ്​​ത ഉ​ത്സ​വ​ങ്ങ​ൾ ​ആ​ഘോ​ഷി​ക്കു​ക​യും വൈ​വി​ധ്യ​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കു​ക​യും ചെ​യ്യു​​മ്പോ​ഴും ന​മ്മു​ടെ ഉ​ള്ളി​ൽ ഏ​ക​ത്വ​ത്തി​‍െൻറ പൊ​തു​ബോ​ധ​മാ​ണു​ള്ള​തെ​ന്നും അ​ത്​ ന​മ്മെ ഒ​രു​മി​ച്ച്​ നി​ർ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​പ്പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും പ്ര​വാ​സി പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് ചേം​ബ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ളും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. അം​ബാ​സ​ഡ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ഇ​ന്ത്യ ഹൗ​സി​ൽ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityIndian Embassy Carol Sandhya
News Summary - Indian Embassy Carol Sandhya
Next Story