ഇന്ത്യൻ എംബസി, ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പ്
text_fieldsരക്തദാന ക്യാമ്പ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ഇന്ത്യൻ അംബാസഡർ
ഡോ. ആദർശ് സ്വൈക എന്നിവർ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: രക്തദാന ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ആശുപത്രിയിൽ നടന്ന ക്യാമ്പ് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവാദി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കുവൈത്തിലെ വിവിധ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ളവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും കുവൈത്തിൽ പതിവായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
ക്യാമ്പിൽ രക്തം ദാനം ചെയ്യുന്നവർ
കഴിഞ്ഞ വർഷം വിവിധ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകൾ 50ലധികം രക്തദാന ക്യാമ്പുകളും നടത്തിയിരുന്നു. രക്തദാന ക്യാമ്പുകൾക്ക് പുറമേ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതക്കും വൃക്ഷത്തൈ നടൽ, ബീച്ച് വൃത്തിയാക്കൽ തുടങ്ങി വിവിധ പരിപാടികളും ക്യാമ്പുകളും ഇന്ത്യൻ എംബസി സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

