ഇന്ത്യക്കാരനായ ഡെലിവറി ബോയ് കൊല്ലപ്പെട്ടനിലയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അബുഫത്തീറ പ്രദേശത്തെ കുവൈത്ത് പൗരെൻറ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ബാഷ ശൈഖ് എന്ന ഇന്ത്യക്കാരെൻറ മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്തു.
അബുഫത്തീറയിലെ സ്വദേശി വീട്ടിൽ ഭക്ഷണം എത്തിക്കാൻ പോയ ബാഷ ശൈഖ് ഡെലിവറി ചാർജ് സംബന്ധിച്ച് വീട്ടുടമയുമായി തർക്കം ഉണ്ടാകുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വീട്ടുടമയുടെ മകനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നു. മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

