Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ കൾചറൽ സൊസൈറ്റി ‘ദിൽ കി ആവാസ്' രണ്ടിന്

text_fields
bookmark_border
ഇന്ത്യൻ കൾചറൽ സൊസൈറ്റി ‘ദിൽ കി ആവാസ് രണ്ടിന്
cancel

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സൗഹൃദത്തിനും ഗാന്ധിജയന്തിക്കും സംഗീതാഞ്ജലിയുമായി ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി കുവൈത്ത്. സംഗീതം, സംസ്കാരം, സൗഹൃദം എന്നിവ ഒത്തുചേരുന്ന 'ദിൽ കി ആവാസ്' എന്ന സംഗീത സായാഹ്നം ഒക്ടോബർ രണ്ടിന് മഹബൂലയിലെ ഇന്നോവ ഓഡിറ്റോറിയത്തിൽ നടക്കും.

വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സംഗീത സായാഹ്നം ഹൃദയസ്പർശിയായ ഗാനങ്ങൾ, ജനപ്രിയ ബോളിവുഡ് ഗാനങ്ങൾ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക ബന്ധത്തിന്റെ ആഘോഷം എന്നിവ കോർത്തിണക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും ലൈവ് പെർഫോമറുമായ ആലംഗിർ ഖാൻ നയിക്കുന്ന സംഗീത പരിപാടിയിൽ, നിഷ്ഠാ പഥക്, അമൻ ഖാൻ എന്നിവരും അണിനിരക്കും. ഇന്ത്യൻ സംഗീതരംഗത്ത് 20 വർഷത്തിലേറെക്കാലത്തെ പരിചയസമ്പത്തുള്ള, ബോളിവുഡിലെ പ്രശസ്തനായ ഗായകനാണ് ആലംഗിർ ഖാൻ. പ്രശസ്തമായ 'പട്യാല ഘരാന'യുമായി ബന്ധപ്പെട്ട ശക്തമായ ശാസ്ത്രീയ സംഗീത പാരമ്പര്യമുള്ള ഇദ്ദേഹം, ബോളിവുഡിലെ പ്രമുഖ പിന്നണി ഗായകനും മികച്ച ലൈവ് പെർഫോമറുമാണ്. 150 ലധികം ബോളിവുഡ് ഗാനങ്ങളും പഞ്ചാബി, മറാത്തി, ഗുജറാത്തി, ഹരിയാൻവി, രാജസ്താനി, ഒഡിയ ഭാഷകളിലായി 50 ലധികം പ്രാദേശിക ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

സംഗീതം, സംസ്കാരം, സൗഹൃദം എന്നിവയുടെ അവിസ്മരണീയമായ ആഘോഷമായി ‘ദിൽ കി ആവാസ്’ മാറുമെന്ന് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി കുവൈത്ത് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Cultural Society Kuwait to Host Musical Evening
Next Story