Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകലാ സാംസ്​കാരിക...

കലാ സാംസ്​കാരിക പ്രവർത്തകരുടെ കൂട്ടായ്​മയുണ്ടാക്കി കുവൈത്ത്​ ഇന്ത്യൻ എംബസി

text_fields
bookmark_border
കലാ സാംസ്​കാരിക പ്രവർത്തകരുടെ കൂട്ടായ്​മയുണ്ടാക്കി കുവൈത്ത്​ ഇന്ത്യൻ എംബസി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ കലാകാരന്മാരെയും സാംസ്​കാരിക പഠിതാക്കളെയും ഉൾപ്പെടുത്തി 'ഇന്ത്യൻ കൾച്ചറൽ നെറ്റ്​വർക്ക്​' രൂപവത്​കരിച്ച്​ കുവൈത്തിലെ ഇന്ത്യൻ എംബസി. ആർക്കിടെക്​ച്വർ, ചിത്രകല, സിനിമ നിർമാണം, പെയിൻറിങ്​, ഫോ​േട്ടാഗ്രഫി, ശിൽപകല, നൃത്തം, സംഗീതം, അഭിനയം, നോവൽ, കഥ, കവിത, ലേഖനം, നാടകം, പാചകം, ചോക്കലേറ്റ്​ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെയും താൽപര്യമുള്ളവരെയും ഉൾപ്പെടുത്തിയാണ്​ കൂട്ടായ്​മക്ക്​ എംബസി മുൻകൈയെടുക്കുന്നത്​.

ഇൗ മേഖലയിലെ അറവും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പരസ്​പര സഹകരണത്തിനും അവസരങ്ങൾ ഒരുക്കുന്നതിനുമാണ്​ വേദിയൊരുക്കുന്നത്​. ഇന്ത്യയുടെ മഹത്തായ കലാ സാംസ്​കാരിക പാരമ്പര്യം മറ്റു പൗരന്മാർക്ക്​ മുന്നിൽ പ്രകടമാക്കാൻ ഭാവിയിൽ വേദി ഒരുക്കും. താൽപര്യമുള്ളവർ https://forms.gle/w2W1Va7FAcgsxviZ7 എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യണം. @Indian_icn എന്നതായിരിക്കും ഇന്ത്യൻ കൾച്ചറൽ നെറ്റ്​വർക്കി​െൻറ ട്വിറ്റർ വിലാസം. കൂടുതൽ വിവരങ്ങൾക്ക്​ pic.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story