Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളിൽ ഗാ​ന്ധി അ​നു​സ്​​മ​ര​ണം

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളിൽ ഗാ​ന്ധി അ​നു​സ്​​മ​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ കു​വൈ​ത്ത്​ ഗാ​ന്ധി​ജി​യു​ടെ 150ാമ​ത്​ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സി.​ബി.​എ​സ്.​ഇ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ​ ബ്രാ​ഞ്ചു​ക​ളി​ലും ഒ​രു​വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ശു​ചീ​ക​ര​ണം, പ്ര​തി​ജ്​​ഞ, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, ശ്ര​മ​ദാ​നം, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും അ​വ​സ​ര​ണ​ങ്ങ​ളും തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​ണ്ടാ​വും. ഇ​തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഗാ​ന്ധി​ജി അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള ഡോ. ​ഹൈ​ല അ​ൽ മി​കൈ​മി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ​സാ​ഗ​ർ, ശൈ​ഖ ഫ​ദ്​​യ സ​അ​ദ്​ അ​സ്സ​ബാ​ഹ്, കെ.​കെ. പ​ഹേ​ൽ, സ​ഞ്​​ജ​യ്​ സ​ഖ​ലാ​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ദ​ണ്ഡി​യാ​ത്ര​യെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന ടാ​​ബ്ലോ അ​ട​ക്കം ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്​ മി​ഴി​വേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsindian comunity schoola
News Summary - indian comunity schoola-kuwait-kuwait news
Next Story