Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീർ അനുസ്​മരണവുമായി...

അമീർ അനുസ്​മരണവുമായി ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ

text_fields
bookmark_border
അമീർ അനുസ്​മരണവുമായി ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ
cancel
camera_alt

ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ സംഘടിപ്പിച്ച ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അനുസ്​മരണം

കുവൈത്ത്​ സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ കുവൈത്ത്​ അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ അനുസ്​മരണം സംഘടിപ്പിച്ചു. ഒാൺലൈനായി നടത്തിയ പരിപാടിയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ അധ്യക്ഷത വഹിച്ചു.

അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 1000ത്തോളം പേർ പങ്കാളികളായി. എല്ലാ നിലക്കും ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹ്​ എന്നും ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളും അതി​െൻറ ഗുണഭോക്​താക്കളായിരുന്നുവെന്നും ​അദ്ദേഹം പറഞ്ഞു. നയതന്ത്ര മേഖലയിലെയും മാനുഷിക സേവനത്തിലെയും അദ്ദേഹത്തി​െൻറ നേട്ടങ്ങളും ഡോ. ബിനുമോൻ എടുത്തുപറഞ്ഞു.

സുഹീറ മുജീബി​െൻറ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ഗ്രേസ്​ അനിൽ, ലെന എലിസബത്ത്​, ഇഷ മറിയം, സുഹ അഹ്​മദ്​, അലൻ ജേക്കബ്​ അലക്​സ്​, ഫർഹാൻ യൂസുഫ്​, ശ്രീകല ദിലീപ്​, ധീര രാഗേഷ്​, എ​ൽദോ ടിബി, ​െഎശ്വര്യ സുനിൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Community Schoolkuwait amir
Next Story