ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഉന്നത വിദ്യാഭ്യാസ മേള നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മേള വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ഒാൺലൈനായി നടത്തുന്ന പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപദേഷ്ടാക്കളും മേളയിൽ പങ്കെടുക്കും. െഎ.െഎ.ടി, െഎ.െഎ.എം, എൻ.എഫ്.എസ്.യു, എൻ.െഎ.എഫ്.ടി ഉൾപ്പെടെ 45 കലാലയങ്ങൾ മേളയുടെ ഭാഗമാകുന്നു. ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം നിർവഹിക്കും.
കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള ഒമ്പത്, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ സംബന്ധിക്കും. പുറമെ ലോകത്തിെൻറ ഏതു ഭാഗത്തുനിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനമുണ്ടാകും.
ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 45 സ്ഥാപനങ്ങളാണ് മേളയിൽ തുടർ വിദ്യാഭ്യാസത്തിെൻറയും തൊഴിൽ മേഖലകളുടെയും വാതായനങ്ങൾ തുറന്നിടുന്നത്.
കരിയർ വിദഗ്ധൻ ഡോ. ടി.പി. സേതുമാധവനുമായി സംവദിക്കാൻ അവസരമൊരുക്കും. പല സ്ഥാപനങ്ങളും തുടർ-ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷനും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് നറുക്കിട്ടെടുക്കുന്ന ഒരാൾക്ക് 100 ദീനാർ ഗിഫ്റ്റ് വൗച്ചർ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
