Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​വേ​ശ​മാ​യി ഇ​ന്ത്യ​ൻ...

ആ​വേ​ശ​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കാ​ർ​ണി​വ​ൽ

text_fields
bookmark_border
Indian Community School Carnival
cancel
camera_alt

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്ത് 19ാമ​ത് മെ​ഗാ കാ​ർ​ണി​വ​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്ത് 19ാമ​ത് മെ​ഗാ കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. ഫ്രാ​ൻ​സ് എം​ബ​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സൈ​ദ് മാ​മ​ർ മു​ഖ്യാ​തി​ഥി​യാ​യി. അ​ദ്ദേ​ഹ​വും കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ചി​ലെ റി​സ​ർ​ച് ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​കി​ർ ഹം​സ അ​ൽ സ​യീം എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വെ​ൻ​ട്രി​ലോ​ക്വി​സ്റ്റ് വി​ഘ്നേ​ഷ് പാ​ണ്ഡേ, സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി​നു​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി അ​സ​റു​ദ്ദീ​ൻ അ​മ​ർ മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ സു​ങ്ക​ര രാ​ജു, ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ടു​സ്കാ​നോ, ജാ​ബി​രി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. രാ​ജ​ല​ക്ഷ്മി, ഐ.​സി.​എ​സ്.​കെ ഖൈ​ത്താ​ൻ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗം​ഗാ​ധ​ർ ശി​ർ​ഷാ​ത്, ഐ.​സി.​എ​സ്.​കെ അ​മ്മാ​ൻ പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ് നാ​യ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് എ​ക്സ​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഷേ​ർ​ലി ഡെ​ന്നി​സ്, ഐ.​സി.​എ​സ്.​കെ ജൂ​നി​യ​ൻ പ്രി​ൻ​സി​പ്പ​ൽ സി. ​ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സീ​നി​യ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഡോ. ​വി. ബി​നു​മോ​ൻ കാ​ർ​ണി​വ​ലി​ന് നേ​തൃ​ത്വം ന​ൽ​കി.

സം​ഗീ​ത വി​രു​ന്ന്, കോ​മ​ഡി ഷോ, ​ക​ഥ​ക്, ഭ​ര​ത​നാ​ട്യം, പ​ഞ്ചാ​ബി നൃ​ത്തം, ത​നൂ​ര നൃ​ത്തം, അ​റ​ബി​ക് നൃ​ത്തം, താ​ൽ ഫ്യൂ​ഷ​ൻ, മാ​ജി​ക് ഷോ, ​കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ, ​ഫാ​മി​ലി ഫാ​ഷ​ൻ ഷോ, ​തു​ട​ങ്ങി 40ല​ധി​കം ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​യി. മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​രം, ഗെ​യി​മു​ക​ൾ, ടാ​ല​ന്റ് ഷോ​ക​ൾ, ക്വി​സു​ക​ൾ, ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ൾ, 21 ഭ​ക്ഷ​ണ​ശാ​ല​ക​ൾ, 30 ഷോ​പ്പി​ങ് സ്റ്റാ​ളു​ക​ൾ, ആ​ഭ​ര​ണ -ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ കാ​ർ​ണി​വ​ലി​ന് ആ​വേ​ശ​മേ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIndian Community School Carnival
News Summary - Indian Community School Carnival
Next Story