Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബി.ഡി.കെ ഇടപെടൽ;...

ബി.ഡി.കെ ഇടപെടൽ; സ്വദേശിയുടെ കാൻസർ ചികിത്സക്ക്​​ ഇന്ത്യക്കാരൻ അപൂർവ രക്​തം നൽകി

text_fields
bookmark_border
ബി.ഡി.കെ ഇടപെടൽ; സ്വദേശിയുടെ കാൻസർ ചികിത്സക്ക്​​ ഇന്ത്യക്കാരൻ അപൂർവ രക്​തം നൽകി
cancel
camera_alt

തമിഴ്​നാട്​ ദിണ്ഡികൽ സ്വദേശി സദം പാണ്ഡ്യൻ രക്​തം നൽകുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പൗര​െൻറ കാൻസർ ചികിത്സക്ക്​ ഇന്ത്യക്കാരൻ അപൂർവ ഗ്രൂപ്പിലുള്ള രക്​തം നൽകി. തമിഴ്​നാട്​ ദിണ്ഡികൽ സ്വദേശി സദം പാണ്ഡ്യനാണ്​ രക്​തം നൽകിയത്​. ബോംബെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അത്യപൂർവ ഗ്രൂപ്പിൽ പെട്ട ദാതാവിനെ സംഘടിപ്പിച്ചു നൽകിയത്​ ബ്ലഡ്​ ഡോണേഴ്​സ്​ കേരള കുവൈത്ത്​ ആണ്​. ലക്ഷത്തിൽ നാലുപേർക്കാണ്​ ഇൗ രക്​തം ഉണ്ടാവാറുള്ളത്​. കുവൈത്തിൽ ആകെ മൂന്നുപേരേയുള്ളൂ.

അതിലൊരാൾക്കാണ്​ രോഗം ബാധിച്ചത്​. ആവശ്യം വന്നപ്പോൾ സെൻട്രൽ ബ്ലഡ്​ ബാങ്ക്​ ബ്ലഡ്​ ഡോണേഴ്​സ്​ കേരള കുവൈത്തി​നെ ബന്ധപ്പെട്ടു. സംഘടനയുടെ ഡാറ്റ ബാങ്കിൽ വിവരം ഉണ്ടായിരുന്നു. ബാക്കി രണ്ടുപേരിൽ ഒരാൾക്ക്​ ഭാരക്കുറവുള്ളതിനാൽ രക്​തം നൽകാൻ കഴിയില്ല. ബി.ഡി.കെയുമായി ബന്ധമുള്ള സദം പാണ്ഡ്യൻ രക്​തം നൽകാൻ സന്നദ്ധനാവുകയായിരുന്നു. തിങ്കളാഴ്​ച രാത്രി അദ്ദേഹം രക്​തബാങ്കിലെത്തി രക്​തം നൽകി.

ബി.ഡി.കെ ഭാരവാഹികളും കൂടെയുണ്ടായിരുന്നു. നേരത്തെ ബോംബെ ഗ്രൂപ്പ്​ രക്​തദാതാവിനെ ഖത്തറിൽനിന്ന്​ കുവൈത്തിലെത്തിച്ച്​ ബി.ഡി.കെ കുവൈത്ത്​ ചാപ്​റ്റർ മാതൃകയായിരുന്നു. അദാൻ ആശുപത്രിയിൽ സിസേറിയൻ കാത്തു കഴിയുന്ന മംഗലാപുരം സ്വദേശിനിയായ യുവതിക്കാണ് രാജ്യാന്തര ഇടപെടലിലൂടെ അന്ന്​ രക്തദാതാവിനെ കിട്ടിയത്. ഖത്തറിൽ അൻസാർ ഗാലറിയിൽ ജോലി ചെയ്യുന്ന നിധീഷ് രഘുനാഥാണ്​ രക്​തം നൽകിയത്​. രക്തദാതാവ് രാജ്യത്ത് സ്ഥിരതാമസമുള്ള ആളായിരിക്കണമെന്ന നിബന്ധന തൽക്കാലത്തേക്ക് മാറ്റിവെച്ചാണ് കുവൈത്ത് ബ്ലഡ് ബാങ്ക് കാരുണ്യപ്രവൃത്തിക്ക് കൂട്ടുനിന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story