ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഐ.എ.എഫ് ഓണാഘോഷത്തിൽ പ്രസിഡന്റ് ഷെറിന്‍ മാത്യു സംസാരിക്കുന്നു.
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഐ.എ.എഫ്) ഓണാഘോഷം 'ഓണവര്‍ണ്ണം- 2026' എന്ന പേരില്‍ ഫഹാഹീല്‍ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള പ്രസ്സ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി അനില്‍ പി. അലക്സ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഹെലന്‍ സൂസൻ ഓണപ്പാട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ പറഞ്ഞു. ഐ.എ.എഫ് ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് ഓണസന്ദേശം നല്‍കി. തിരുവാതിരക്കളി, വള്ളംകളി, പാരമ്പര്യ നൃത്തരൂപങ്ങള്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറി.
ഓണപ്പാട്ടുകള്‍, നൃത്തങ്ങള്‍, സംഗീതപരിപാടികള്‍, വിനോദമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വടംവലി മത്സരത്തിൽ മംഗഫ് ടീം വിജയികളായി ഐ.എ.എഫ് ഏവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി. കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേക കായിക-വിനോദ മത്സരങ്ങളും ശ്രദ്ധ നേടി. ഓണസദ്യയും ഒരുക്കി. കലാസംഘാടകനും ക്യൂറേറ്ററുമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണത്തില്‍ ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
ഓണാഘോഷത്തിൽ ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ അംഗങ്ങൾ
ഐ.എ.എഫ് കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മ്മലാ ദേവി, പ്രോഗ്രാം കണ്‍വീനര്‍ പ്രിയ കണ്ണന്‍, സെക്രട്ടറി മുരളി മുരുകാനന്ദന്‍, ഭാരവാഹികളായ ബോണി കുര്യന്‍, ഗ്ലാഡ്സണ്‍, ജോബി, ഹരീന്ദ്രന്‍, ഡോ. ജൂബി, കുര്യാക്കോസ്, ശില്പ ശിവന്‍, ലിജോ എന്നിവർ നേതൃത്വം നൽകി. ലെവിന കുര്യന്‍, ദയശ്രീ എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

