ഇന്ത്യൻ ആർട്സ് ഫെഡറേഷൻ ‘ഓണവർണം’
text_fieldsഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഓണാഘോഷം‘ഓണവർണം’ ഐ.ബി.എ.കെ ചെയർമാൻ ഡോ. മണിമാരൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാംസ്കാരിക സംഘടനയായ ഇന്ത്യൻ ആർട് ഫെഡറേഷൻ ഐ. എ.എഫ് ‘ഓണവർണം-2K25’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ആസ്പയർ ഇന്റർനാഷൻൽ സ്കൂളിൽ ആഘോഷ പരിപാടികൾ മുഖ്യാഥിതി ഐ.ബി.എ.കെ ചെയർമാൻ ഡോ. മണിമാരൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷതവഹിച്ചു. ഐ. എ. എഫ്. ചെയർമാൻ പ്രേമൻ ഇല്ലത്ത് ഓണസന്ദേശം നൽകി. ഡോ.സുസോവന്ന സുജിത്, ഷൈജിത്, അനിൽ പി അലക്സ്, ജിനു വൈകത്, അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടാൻ സ്വാഗതവും കൺവീനവർ സുരേഷ് ചാലിൽ നന്ദിയും പറഞ്ഞു. അരവിന്ദ് കൃഷ്ണൻ, ബോണി കുര്യൻ, ജോബി ,ലിജോ, ജുബി ലിയോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കൾചറൽ സെക്രട്ടറി നിർമല ദേവി പരിപാടികൾ നിയന്ത്രിച്ചു.
വാദ്യ മേളങ്ങളോടെ മാവേലിയെ എഴുന്നള്ളിപ്പ്, അംഗങ്ങളുടെ തിരുവാതിരകളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കുടുംബാംഗങ്ങൾ പങ്കെടുത്ത വിനോദ മത്സരങ്ങൾ എന്നിവ നടന്നു. ഹെലൻ സൂസനും രോഹിത് എസ് നായറും ഒരുക്കിയ ഗാനമേള ആവേശകരമായി. ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

