വയനാടിന് കരുത്തേകാൻ ഇന്ത്യൻ ആർട്സ് ഫെഡറേഷൻ കുവൈത്തും
text_fieldsഇന്ത്യൻ ആർട്സ് ഫെഡറേഷൻ ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: വയനാടിന്റെ പുനർനിർമാണത്തിന് ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈത്തിന്റെ ധനസഹായം. സംഘടനയുടെ ആദ്യ ഗഡു ഒരു ലക്ഷം രൂപ പ്രതിനിധി ബോണി കുര്യൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരിക്ക് കൈമാറി.
വയനാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ സങ്കടാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സാധ്യമായ സഹായങ്ങളും ചേർന്നു നിൽക്കലും സംഘടന തുടരും. കുവൈത്തിൽ അതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പം ഐക്യം പങ്കിടുകയാണെന്നും പ്രസിഡന്റ് ഷെറിൻ മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

