ഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഫാമിലി മീറ്റ്
text_fieldsഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഫാമിലി മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഫാമിലി മീറ്റ് മംഗഫ് സൺറൈസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷതവഹിച്ചു.
ചെയർമാൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം നിർവഹിച്ചു. ഭാരത് മഹോത്സവം 2K25, ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ സ്റ്റാർ വോയിസ് മെഗാ മ്യൂസിക് മത്സരം എന്നിവയെക്കുറിച്ച് കൺവീനർ പ്രിയ കണ്ണൻ വിവരിച്ചു. ബോണി കുര്യൻ, ദീപു, ജോബി, സുരേഷ്, അരവിന്ദ്, കുര്യാക്കോസ്, അനൂപ് എന്നിവർ സംസാരിച്ചു. ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും കോഓഡിനേറ്റർ ഡോ. ജുബി നന്ദിയും പറഞ്ഞു.

