10 കിലോ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
text_fieldsപ്രതിയും പിടിച്ചെടുത്ത മയക്കുമരുന്നുകളും
കുവൈത്ത് സിറ്റി: വിതരണത്തിനായി എത്തിച്ച 10 കിലോ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ. എട്ടു കിലോ ഹെറോയിൻ രണ്ടു കിലോ ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് തയാറാക്കാനും വിതരണത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുമായി സൽവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതോടെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ വിഭാഗവും നടത്തിയ നീക്കത്തിന് ഒടുവിലാണ് അറസ്റ്റ്.
ചോദ്യം വിദേശത്തുള്ള കൂട്ടാളികൾ കുവൈത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ നിർദേശിക്കുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതിയെ നാർകോട്ടിക് പ്രോസിക്യൂഷന് കൈമാറി.മയക്കുമരുന്ന് ഉപയോഗം കടത്ത്, വിൽപ്പന എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ സംഭവങ്ങൾ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

