Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ക്കാ​ര​ൻ...

ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ർ​ദി​യ​യി​ൽ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​ത്ത്​ പൗ​ര​ൻ അ​ഹ്മ​ദ് (80), ഭാ​ര്യ ഖാ​ലി​ദ (50), മ​ക​ൾ അ​സ്മ (18) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ്​ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം അ​ർ​ദി​യ​യി​ലെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച ഖാ​ലി​ദ​യു​ടെ സ​ഹോ​ദ​ര​നാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട്​ പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തെ ചു​റ്റു​മു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

സാ​മ്പ​ത്തി​ക ത​ർ​ക്കം മൂ​ല​മാ​ണ്​ കു​റ്റം ചെ​യ്​​ത​തെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. സു​ലൈ​ബി​യ​യി​ൽ​നി​ന്നാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​വ​രം ല​ഭി​ച്ച​യു​ട​ൻ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ​യാ​ണ്​ ഇ​യാ​ൾ ഇ​ര​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

മാ​റ്റി​യു​ടു​ക്കാ​ൻ വ​സ്​​ത്ര​വു​മാ​യാ​ണ്​ ഇ​യാ​ൾ വ​ന്ന​ത്. തി​രി​ച്ചു​പോ​കു​​മ്പോ​ൾ മ​റ്റൊ​രു വ​സ്​​ത്ര​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ സി.​സി.​ടി.​വി ദൃ​ശ്യം വ്യ​ക്​​ത​മാ​ക്കു​ന്നു. വീ​ടി​​ന്റെ വ്യ​ത്യ​സ്​​ത ഭാ​ഗ​ത്താ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.

പ്ര​തി​ക്ക്​ ഈ ​വീ​ട്ടി​ലു​ള്ള​വ​രു​മാ​യി മു​ൻ​പ​രി​ച​യ​മു​ണ്ട്.

ഇ​വി​ടെ​നി​ന്ന്​ കൊ​ണ്ടു​പോ​യ സ്വ​ർ​ണം വി​റ്റ ഇ​ൻ​വോ​യ്​​സും 300 ദീ​നാ​റും പ്ര​തി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. വീ​ട്ടി​ലെ മു​ഴു​വ​ൻ സ്വ​ർ​ണ​വും എ​ടു​ത്തി​ട്ടി​ല്ല.

മൃ​ത​ദേ​ഹ​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണം ക​ണ്ട​തി​നാ​ൽ കൊ​ല​പാ​ത​ക​ത്തി​ന്​ പ്രേ​ര​ണ മോ​ഷ​ണം അ​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ​ദി​വ​സം സൂ​ചി​പ്പി​ച്ചി​രു​ന്നു.


അ​ച്ച​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി സ​മൂ​ഹ​മെ​ന്ന്​ ഇ​നി എ​ങ്ങ​നെ പ​റ​യും

* ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ കു​വൈ​ത്തി​ക​ൾ​ക്ക്​ വ​ലി​യ മ​തി​പ്പാ​യി​രു​ന്നു; കൂ​ട്ട​ക്കൊ​ല നാ​ടി​നെ ന​ടു​ക്കി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ കു​റി​ച്ച്​ കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും വ​ലി​യ മ​തി​പ്പാ​യി​രു​ന്നു.

അ​ച്ച​ട​ക്ക​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​ള്ള​വ​ർ എ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്​ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ദി​യ​യി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി ഇ​ന്ത്യ​ക്കാ​ര​നാ​യ​ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ തി​രി​ച്ച​ടി​യാ​ണ്.

വി​ഷ​യം സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​മാ​ണ്​ ന​ട​ന്ന​ത്.

കു​ടും​ബ​നാ​ഥ​നും ഭാ​ര്യ​യും മ​ക​ളും കു​ത്തേ​റ്റു​ മ​രി​ച്ച​ത്​ വീ​ടു​മാ​യി നേ​ര​ത്തേ ബ​ന്ധ​മു​ള്ള​യാ​ളു​ടെ കൈ​ക​ൾ കൊ​ണ്ടാ​ണ്. പ​രി​ച​യ​മു​ള്ള​തി​നാ​ൽ വീ​ട്ട​മ്മ​ത​ന്നെ​യാ​ണ്​ വാ​തി​ൽ തു​റ​ന്ന്​ സ്വീ​ക​രി​ച്ച​ത്​ എ​ന്നാ​ണ്​ പ്ര​തി ന​ൽ​കി​യ മൊ​ഴി.

കു​ടി​ക്കാ​നു​ള്ള പാ​നീ​യം ത​യാ​റാ​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക്​ പോ​യ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ലി​ട്ടാ​ണ്​ കു​ത്തി​യ​ത്.

മു​ക​ൾ​നി​ല​യി​ലാ​യി​രു​ന്നു കു​ടും​ബ​നാ​ഥ​​ന്റെ മൃ​ത​ദേ​ഹം. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വി​ശ്വാ​സ്യ​ത​ക്കു​മേ​ലാ​ണ്​ പ്ര​തി ക​ത്തി കു​ത്തി​യി​റ​ക്കി​യ​ത്. നേ​ര​ത്തേ മ​റ്റു​ചി​ല രാ​ജ്യ​ക്കാ​രി​ൽ​നി​ന്ന്​ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു​ശേ​ഷം ആ ​സ​മൂ​ഹ​ത്തോ​ടു​ള്ള സ്വ​​ദേ​ശി​ക​ളു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​ക്കാ​ര​നി​ൽ​നി​ന്നു​ണ്ടാ​യ ഈ ​കി​രാ​ത​കൃ​ത്യം പ്ര​ത്യാ​ഘാ​തം സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്.

കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​​ന്നെ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ട്വി​റ്റ​ർ കാ​മ്പ​യി​ൻ സ​ജീ​വ​മാ​യി​രു​ന്നു.

ചി​ല​രു​ടെ ചെ​യ്​​തി​ക​ൾ​ക്ക്​ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്​ സ​മൂ​ഹ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested
Next Story