Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ വ്യോമയാന...

അംബാസഡർ വ്യോമയാന മേധാവിയെ കണ്ടു; വിമാന വിലക്ക്​ നീക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
അംബാസഡർ വ്യോമയാന മേധാവിയെ കണ്ടു; വിമാന വിലക്ക്​ നീക്കണമെന്ന്​ ആവശ്യം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സൽമാൻ ഹമൂദ്​ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തി. ​കോവിഡ്​ പശ്ചാത്തലത്തിൽ ​ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്ള വിമാന സർവീസിന്​ വിലക്കുള്ളതിനാൽ തിരിച്ചുവരാൻ പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ വിഷയം അംബാസഡർ വ്യോമയാന വകുപ്പി​െൻറ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിൽനിന്ന്​ ഗാർഹികത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ എടുത്ത നടപടികൾക്ക്​ നന്ദി പറഞ്ഞ അംബാസഡർ സ്വകാര്യ തൊഴിൽവിസയിലുള്ളവർക്കും കുവൈത്തിലേക്ക്​ തിരിച്ചുവരാൻ അവസരമൊരുക്കണമെന്ന്​ അഭ്യർഥിച്ചു. ഉഭയകക്ഷി ബന്ധവും വ്യോമായാന മേഖലയിലെ സഹകരണവും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story