Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ്യസുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ; കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ ചർച്ച നടത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ സഹകരണം, തന്ത്രപ്രധാനമായ കരുതൽ ശേഖരം ശക്തിപ്പെടുത്തൽ എന്നിവ വിപുലപ്പെടുത്താൻ ഇന്ത്യയും കുവൈത്തും. ഇതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, വ്യാപാരം, സാമ്പത്തികം, വ്യവസായം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും കൂടികാഴ്ചയിൽ ചർച്ച ചെയ്തതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. മറ്റു വിവിധ വിഷയങ്ങളും ഇരുവരും ചർച്ചചെയ്യുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

