Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Indian Ambassador
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​മീ​ഹ് ഈ​സ ജൗ​ഹ​ർ ഹ​യാ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും പു​തി​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്തി​ലെ വി​വി​ധ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി. കു​വൈ​ത്തി​ന്റെ ഏ​ഷ്യ​യി​ലെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​മീ​ഹ് ഈ​സ ജൗ​ഹ​ർ ഹ​യാ​ത്തു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടു​ത്തി​ടെ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദേ​ശ​കാ​ര്യ ഓ​ഫി​സ് ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്ത് നി​യ​മ​കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​മ​ദ് റാ​ഷി​ദ് അ​ൽ മാ​രി​യു​മാ​യും ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​വി​ധ ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ, ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ അ​ന്തി​മ​മാ​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

കു​വൈ​ത്തി​ന്റെ പു​തി​യ പ്രോ​ട്ടോ​കോ​ൾ അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ബീ​ൽ റാ​ഷി​ദ് അ​ൽ ദ​ഖീ​ലു​മാ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്രോ​ട്ടോ​കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പു​തി​യ കോ​ൺ​സു​ലാ ർ ​അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സീ​സ് അ​ൽ ദേ​ഹാ​നി​യു​മാ​യും ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ചി​ല കോ​ൺ​സു​ലാ​ർ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ഉ​ഭ​യ​ക​ക്ഷി കോ​ൺ​സു​ലാ​ർ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistersIndian Ambassador
News Summary - Indian Ambassador held meeting with Ministers
Next Story