അമീറിനെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് പുതിയ അമീറായി സത്യപ്രതിജ്ഞ ചെയ്ത ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു. അമീറിന് ആരോഗ്യവും സന്തുഷ്ടിയും നേർന്ന അംബാസഡർ ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർഥ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി വ്യക്തമാക്കി.
പുതിയ അമീറിന്റെ നേതൃത്വത്തിൽ കുവൈത്ത് പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും അതിവേഗം മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു. അമീറിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും, കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി. നേരത്തേ, ഇന്ത്യയിലെ ഭരണനേതൃത്വവും ജനങ്ങളും അമീറിന് ആശംസകൾ അറിയിച്ചിരുന്നു.

