Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​വും...

സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​യ​ട്ടെ -അം​ബാ​സ​ഡ​ർ

text_fields
bookmark_border
Indian Ambassador
cancel
camera_alt

ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്തി​ലെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും സ്വ​ദേ​ശി​ക​ൾ​ക്കും ഇ​ന്ത്യ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ​ക്ക് ആ​ശം​സ നേ​ർ​ന്ന അം​ബാ​സ​ഡ​ർ കു​വൈ​ത്ത് സ​ർ​ക്കാ​റി​നും സു​ഹൃ​ദ് ജ​ന​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഈ​ദു​ൽ ഫി​ത്ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ല്ലാ​വ​രി​ലും സ്നേ​ഹ​വും സ​ന്തോ​ഷ​വും അ​നു​ഗ്ര​ഹ​വും നി​റ​യ​ട്ടെ​യെ​ന്ന് അം​ബാ​സ​ഡ​ർ ത​ന്റെ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കു​വൈ​ത്തി​ലെ​ന്ന​പോ​ലെ, പെ​രു​ന്നാ​ൾ ഇ​ന്ത്യ​യി​ലെ ഒ​രു പ്ര​ത്യേ​ക ആ​ഘോ​ഷ​മാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മു​സ്‍ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. മ​ത​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യം, വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക, ഭാ​ഷ, മ​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന​ത് എ​ന്നി​വ ഇ​ന്ത്യ​യു​ടെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും അം​ബാ​സ​ർ സൂ​ചി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി​സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ന്റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി തു​ട​രു​ന്നു. ച​രി​ത്ര​വും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ത്തു.

കു​വൈ​ത്തി​ന്റെ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ഈ ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​യി തു​ട​രു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ പ്ര​തി​ബ​ദ്ധ​ത അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി.

റ​മ​ദാ​നി​ൽ വ​ർ​ണ വെ​ളി​ച്ച​ത്താ​ൽ അ​ല​ങ്കി​ച്ച ബി​​ലാ​​ൽ ബി​​ൻ റ​​ബാ​​ഹ് മ​​സ്ജി​​ദ്. ആ​യി​ര​ങ്ങ​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorRamadan 2023
News Summary - Indian Ambassador about ramadan
Next Story