ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഇന്ത്യന്‍ എംബസി പൊളിറ്റിക്സ് ആൻഡ് കോമേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സ്മിത പട്ടേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സംസ്‌കാരവും വൈവിധ്യങ്ങളും രുചികളും പരിചയപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കം. ജനുവരി 31 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇതിന്റെ ഭാഗമായി പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, പലചരക്ക് സാധനങ്ങൾ, മറ്റ് ഇനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഇന്ത്യൻ ഉൽപന്നങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അൽറായിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യന്‍ എംബസി പൊളിറ്റിക്സ് ആൻഡ് കോമേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സ്മിത പട്ടേൽ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരം ‘ഇന്ത്യ ഉത്സവി’ൽ ഒരുക്കിയിട്ടുണ്ട്.
‘ഇന്ത്യ ഉത്സവി’ന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ സ്റ്റാൾ
പുതിയ ഉൽപന്നങ്ങളെ കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഡയറക്ടർ മുഹമ്മദ് ഹാരിസ് വിശിഷ്ട വ്യക്തികൾക്ക് വിവരിച്ചു. ഇവ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭക്ഷണങ്ങളുടെ വൈവിധ്യവും പാചകരീതികളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ പരിപാടിയുടെ പ്രധാന ആകർഷണമാണ്. പ്രത്യേക ഇന്ത്യൻ ഫുഡ് കൗണ്ടറുകളും സാമ്പ്ൾ കിയോസ്‌കുകളും ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ ഇവിടെ ലഭിക്കും. പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ സ്മാരകങ്ങളുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിൽനിന്ന് ഫോട്ടോ എടുക്കാൻ പ്രത്യേക സെൽഫി കൗണ്ടറുകളുമുണ്ട്. ഇന്ത്യൻ കലാചരിത്രം അടയാളപ്പെടുത്തുന്ന വർണാഭമായ പരിപാടികളും ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

