Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്'

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യ ഉത്സവ്
cancel
camera_alt

അ​ൽ റാ​യി​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ് 2022’ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച്, ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഇന്ത്യ ഉത്സവ്'വിപണനമേളക്ക് തുടക്കമായി. 'ഇന്ത്യ ഉത്സവ് 2022'എന്ന പേരിൽ ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ മാസം 10ന് തുടങ്ങിയ ആഘോഷം 16 വരെ നീളും. അൽ റായിയിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആഘോഷം ഉദ്ഘാടനം ചെയ്തു.

കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെ മാനേജ്മെന്റ് അംഗങ്ങൾ, പ്രത്യേക അതിഥികൾ, ഷോപ്പ് ഉടമകൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യയുടെയും ഇന്ത്യൻ ഉൽപന്നങ്ങളുടെയും വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന വസ്തുക്കളും ഭക്ഷണവും മിതമായ നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണമേളയിൽ ഇന്ത്യയുടെ തനത് വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ബ്രാൻഡഡ് ഇന്ത്യൻ ഉൽപന്നങ്ങൾക്കും വിലയിൽ കിഴിവുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, പലചരക്കുസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും 'ഇന്ത്യൻ ഉത്സവ് 2022ൽ'ലഭ്യമാണ്. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വൈവിധ്യവും അടയാളപ്പെടുത്തുന്ന സംഗീതം, നൃത്തം, ദേശഭക്തിഗാനങ്ങൾ, പരമ്പരാഗത ഉപകരണസംഗീത പ്രകടനങ്ങൾ, മറ്റു കലാരൂപങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ഗേറ്റും താജ്മഹലും അടക്കം ഇന്ത്യയിലെ സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും വർണാഭമായ പ്രദർശനങ്ങളും ഇവിടെ എത്തിയാൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - 'India Utsav' at Lulu Hypermarket
Next Story