ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ അടയാളക്കുറിയായി ശൈഖ എ.ജെ അസ്സബാഹ്
text_fieldsശൈഖ എ.ജെ അസ്സബാഹ്
കുവൈത്ത് സിറ്റി: യോഗ പ്രചാരകയും കുവൈത്തിലെ ആദ്യ അംഗീകൃത യോഗ സ്റ്റുഡിയോ (ദരാത്മ) സ്ഥാപകയുമായ ശൈഖ എ.ജെ അസ്സബാഹിനെ ഇന്ത്യ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത് ഹൃദ്യമായ ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ അടയാളക്കുറി കൂടിയായി. കുവൈത്തിലെ യോഗ വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാരിയാണ് അവർ. എല്ലാ വർഷവും നൂറുകണക്കിനാളുകളാണ് ഇവരുടെ അക്കാദമിയിലൂടെ യോഗ പരിശീലിക്കുന്നത്.
അവരിൽ പലരും വിവിധയിടങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നു. പുരാതന ആചാരങ്ങൾ സംബന്ധിച്ച അറിവ് പ്രചരിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിന്റെയും സ്വയം അവബോധത്തിന്റെയും വഴികാട്ടുകയുമാണ് താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ശൈഖ എ.ജെ അസ്സബാഹ് പറയുന്നു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ചപ്പോൾ അവരെ വിശിഷ്ടാതിഥിയായി സ്വീകരിച്ചു. ഇന്ത്യയെയും ഇന്ത്യൻ പൈതൃകത്തെയും അതിരറ്റ് സ്നേഹിക്കുന്നുവെന്ന് അവർ എല്ലായ്പ്പോഴും പറയാറുണ്ട്. രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതി നൽകിയാണ് രാജ്യം ആ സ്നേഹത്തിന് നന്ദി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

