ഇന്ത്യ-പാകിസ്താൻ സംഘർഷാവസ്ഥ നയതന്ത്ര നടപടികൾ വഴി പ്രശ്ന പരിഹാരം കാണണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
നയതന്ത്ര നടപടികൾ വഴി പ്രശ്ന പരിഹാരം കാണണമെന്നും കുവൈത്ത് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശികവും അന്തർദേശീയവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നയതന്ത്ര പ്രക്രിയയുടെയും യുക്തിയുടെയും സംഭാഷണത്തിന്റെയും മാർഗങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ഒരു ക്രിയാത്മക സംഭാഷണത്തിലെത്തുന്നതിന് എല്ലാ കക്ഷികളും സ്വയം സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും, അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകളും നിയമങ്ങളും പാലിക്കാനും, നല്ല അയൽപക്ക തത്വങ്ങൾ പാലിക്കാനും കുവൈത്ത്ആഹ്വാനം ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തും പാകിസ്താനും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചചെയ്തു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദറുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും ഇത് സംബന്ധിച്ച് ഫോൺ സംഭാഷണം നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

