ഇന്ത്യ- പാകിസ്താൻ സംഘർഷാവസ്ഥ; ഇരു രാജ്യങ്ങളും സംയമനംപാലിക്കണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കുവൈത്ത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും നയതന്ത്ര വഴികൾ തേടണമെന്നും സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ സമാധാനപരമായ മാർഗങ്ങൾ തേടണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സുസ്ഥിരവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താനും ഉണർത്തി.
ഒ.ഐ.സി.സി ‘വേണു പൂർണിമ’ പരിപാടി മാറ്റിവെച്ചു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്താനിരുന്ന ‘വേണു പൂർണിമ’ പരിപാടി മാറ്റി വെച്ചു. ഇന്ത്യ-പാക് സംഘർഷത്തെതുടർന്ന് രൂപപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് പരിപാടി മാറ്റിവെച്ചതെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്ത് ചുമതലയുള്ള അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ഡോ. മറിയ ഉമ്മൻ ചാണ്ടി എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യുട്ട് ഹോട്ടലിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. ഒ.ഐ.സി.സി ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ.സി. വേണുഗോപാൽ എം.പിക്ക് സമർപ്പിക്കുന്നതായിരുന്നു ചടങ്ങ്. പരിപാടി അനുയോജ്യമായ മറ്റൊരു ദിവസം നടക്കുമെന്നും ഒ.ഐ.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

