ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ്’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 23-ന് നടക്കുന്ന കോൺഫറന്‍സില്‍ ഐ.ടി.ഇ.എസ് മേഖലയിലെ 20ഓളം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി), നാസ്കോം എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക, ഐ.ബി.പി.സി ചെയർമാൻ, കെ.സി.സി.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഐടി മേഖലയെക്കുറിച്ചുള്ള സെഷനില്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് ബിസിനസ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. കുവൈത്തിലെ കമ്പനികള്‍ക്ക് ഇന്ത്യൻ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാവുമെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

