Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രയാസപ്പെടുന്നവർക്ക്​...

പ്രയാസപ്പെടുന്നവർക്ക്​ ഭക്ഷണമെത്തിച്ച്​ യൂത്ത് ഇന്ത്യ കുവൈത്ത്

text_fields
bookmark_border
പ്രയാസപ്പെടുന്നവർക്ക്​ ഭക്ഷണമെത്തിച്ച്​ യൂത്ത് ഇന്ത്യ കുവൈത്ത്
cancel
camera_alt??????? ?????? ????????? ?????????? ????? ??????????
കുവൈത്ത് സിറ്റി: കോവിഡ് സൃഷ്‌ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയിൽ ജോലിയും ശമ്പളവുമില്ലാതെ നിരാലംബരായവർക്ക് ഭക്ഷണകിറ്റുകൾ എത്തിച്ച്​ യൂത്ത്​ ഇന്ത്യ കുവൈത്ത്​. ‘യൂത്ത് ഇന്ത്യ സഹായഹസ്‌തം’ എന്ന പേരിൽ കെ.ഐ.ജി-കനിവ്, ടീം വെൽഫെയർ എന്നിവ നടത്തുന്ന ഡിസാസ്‌റ്റർ മാനേജ്‌മ​െൻറി​​െൻറ ഭാഗമായാണ്​ യൂത്ത്​ ഇന്ത്യ വിവിധ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്​. കുവൈത്തി​​െൻറ വിവിധ ഭാഗങ്ങളിൽ മരുന്ന്​ കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവ എത്തിച്ചുനൽകിയും മാനസിക സമ്മർദത്തിലായവർക്ക് കൗൺസലിങ്ങിന്​ സഹായം നൽകിയും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ നൽകിയും ആശ്വാസം പകരുന്നുണ്ട്​. റമദാനിൽ നോമ്പുതുറക്ക് കുവൈത്തിലെ വിവിധ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ നൽകുന്ന നോമ്പുതുറ കിറ്റുകൾ ദിവസവും ആവശ്യക്കാരിലേക്കെത്തിക്കാനും യൂത്ത് ഇന്ത്യ പ്രവർത്തകർ സജീവമായി രംഗത്തുള്ളതായി സാമൂഹിക സേവനം വകുപ്പ് കൺവീനർ ബാസിൽ സലിം അറിയിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsIndia News
News Summary - india-kuwait-gulf news
Next Story