ഇന്ത്യ, കുവൈത്ത്​ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

  • അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 18ാമത്​ ചേരിചേരാ പ്രസ്ഥാനത്തി​െൻറ ഉച്ചകോടിക്കിടെയാണ്​ ഇരു വിദേശകാര്യ മന്ത്രിമാരും പ്രത്യേക കൂടിക്കാഴ്​ച നടത്തിയത്​

11:15 AM
27/10/2019
ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹും​ കൂടിക്കാഴ്​ച നടത്തുന്നു
കുവൈത്ത്​ സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറുമായി കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ കൂടിക്കാഴ്​ച നടത്തി. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 18ാമത്​ ചേരിചേരാ പ്രസ്ഥാനത്തി​​െൻറ ഉച്ചകോടിക്കിടെയാണ്​ ഇരു വിദേശകാര്യ മന്ത്രിമാരും പ്രത്യേക കൂടിക്കാഴ്​ച നടത്തിയത്​. ഇന്ത്യയും കുവൈത്തും തമ്മിലുള്ളത്​ ചരിത്രപരവും ആഴത്തിലുള്ളതുമായ സാഹോദര്യബന്ധമാണെന്ന്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​ പറഞ്ഞു. ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ രാഷ്​ട്രീയ സാഹചര്യങ്ങളും ചർച്ചയായതായി കുവൈത്ത്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.
Loading...
COMMENTS