ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നു. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും ചേംബര്‍ ഓഫ് കുവൈത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ കുവൈത്ത് സിറ്റിയിലെ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളിലാണ് പരിപാടി. രാവിലെ പത്തിനാരംഭിച്ച് ഉച്ചക്ക് 2.30ന് അവസാനിക്കും. ഇന്ത്യയില്‍നിന്ന് ഭക്ഷ്യ-കാർഷിക മേഖലയിലെ 30ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും. മീറ്റില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര് com1.kuwait@mea.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

