ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനമേറ്റു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ പ്രതിനിധികൾ സ്കൂൾ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ സ്ഥാനമേറ്റു. ശ്രീഹരി നന്ദൻ ഹെഡ് ബോയ് ആയും ആയിശ നശ്വ ഹെഡ് ഗേളായും ശിവ്നന്ദൻ വേണുഗോപാൽ, നാൻസി തലുക്ദാർ എന്നിവർ സി.സി.എ സെക്രട്ടറിമാരായും മുഹമ്മദ് ഖാസി, അർഷിയ ലിബു എന്നിവർ സ്പോർട്സ് ക്യാപ്റ്റന്മാരായും സത്യപ്രതിജ്ഞ ചെയ്തു. ഫിസാൻ അബ്ദുൽ ഖാദർ, വൈഗ രാജേഷ്, മുക്താർ മുഹമ്മദ്, ബെനിറ്റ എൽസ ജോർജ്, നാഗാ നീഹാർ, ഖദീജ ജാഹിർ ഹുസൈൻ എന്നിവർ അസിസ്റ്റന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.പ്രശാന്ത് വാസുദേവ് മുഖ്യാതിഥിയായി. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസകോയ ആദരിച്ചു. സി.സി.എ കോഓഡിനേറ്റർ ഫിറോസ്, ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ.രമേശ് കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ.സലീം, ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രമണ്യം, നാജിയ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ രക്ഷിതാക്കളും ചടങ്ങിനെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

