ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രൈമറി വിഭാഗം വാർഷികാഘോഷം
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രൈമറി വിഭാഗം വാർഷികാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രൈമറി വിഭാഗം വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ സ്പോൺസർ ഔസ് അൽ ഷഹീൻ, പേസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.എ. മുഹമ്മദ് സൽമാൻ ഇബ്രാഹിം എന്നിവർ വിശിഷ്ടാതിഥികളായി. കഴിഞ്ഞ വാർഷിക പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലീം, കോഓഡിനേറ്റർമാരായ നാജിയ ഖാദർ, പ്രേമ ബാലസുബ്രഹ്മണ്യം, ശിഹാബ് നീലഗിരി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.

