ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മാതൃസംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മാതൃസംഗമത്തിൽ ഒരുക്കിയ സ്റ്റാൾ
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരുടെ കൂട്ടായ്മയായ ‘ഇന്നർ വീൽ’ മാതൃസംഗമം സംഘടിപ്പിച്ചു. ‘നിങ്ങളുടെ കുട്ടികളെ അറിയുക’ എന്ന വിഷയത്തിൽ അധ്യാപിക ഡോ.രംഗശ്രീ പ്രഭാഷണം നടത്തി. തസ്നീം അൻസാരിയുടെ കേക്ക് ബേക്കിങ് ആൻഡ് ഫ്രോസ്റ്റിങ് ക്ലാസ് ശ്രദ്ധേയമായി. അമ്മമാരും അധ്യാപികമാരും വിദ്യാർഥിനികളും വ്യത്യസ്ത സ്റ്റാളുകളും ഒരുക്കി.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓർഡിനേറ്റർമാരായ പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്നർ വീൽ കൺവീനർമാരായ റീജ സന്തോഷ്, ധന്യ അനീഷ്, ഹഫീസ ഷാഹിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമ്മമാരുടെ പ്രതിനിധി അമീറ ഹവാസ് നന്ദി പ്രഭാഷണം നടത്തി.

