ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്ത് ദേശീയ ദിനം ആഘോഷിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്ത് ദേശീയ ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്ത് ദേശീയ-വിമോചന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുവൈത്ത് സ്വാതന്ത്ര്യത്തിന്റെ ചരിത്രം കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ്, അമീറിനും ഭരണ തലവന്മാർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് കോർത്തിണക്കിയ ഗാനശിൽപം, നൃത്തനൃത്യങ്ങൾ എന്നിവ ഏവരെയും ആകർഷിച്ചു.
സ്കൂളിലെ കിൻഡർ ഗാർട്ടൻ വിഭാഗം പ്രത്യേകമായി നടത്തിയ ആഘോഷ പരിപാടികൾ വൈവിധ്യങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു. കെ.ജി. കോഓഡിനേറ്റർ നാജിയ ഖാദർ, അധ്യാപികമാരായ വിധു ഓസ്റ്റിൻ, സബ്ന റഹ്മാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ.കെ സലിം, ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ പ്രേമ ബാലസുബ്രഹ്മണ്യം, ശിഹാബ് നീലഗിരി എന്നിവർ സന്നിഹിതരായി.

