ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷം
text_fieldsഇന്ത്യ ഇൻറർനാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷത്തിൽ വിദ്യാർഥികളുടെ കലാ പ്രകടനം
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗം വാർഷികാഘോഷം ‘ഫെലിസിഡാഡ്’ എന്ന പേരിൽ സംഘടിപ്പിച്ചു.
പിഞ്ചു കുട്ടികൾ അരങ്ങിൽ കാഴ്ചവെച്ച പ്രകടനങ്ങൾ രക്ഷിതാക്കളെയും സദസ്സിനേയും ആകർഷിച്ചു. വിവിധ തരം വേഷവിധാനത്തിൽ അരങ്ങിലെത്തിയ കുട്ടികളെ കരഘോഷങ്ങളുമായി സദസ്സ് സ്വാഗതം ചെയ്തു. കുട്ടികളുടെ വിവിധ കലകളെ വളർത്താൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ.കെ. സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓർഡിനേറ്റർമാരായ പ്രേമ ബാലസുബ്രഹ്മണ്യം, ശിഹാബ് നീലഗിരി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സ്വാഗതവും കെ.ജി വിഭാഗം മേധാവി നാജിയ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

