ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷം
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗം വാർഷികാഘോഷം സംഘടിപ്പിച്ചു. കുഞ്ഞുങ്ങളിലെ പ്രതിഭയെ ഉണർത്തുന്നതായി പരിപാടി. വിവിധ തരം വേഷവിതാനത്തിൽ കുട്ടികൾ നടത്തിയ കലാപ്രകടനങ്ങൾ മികവാർന്നതായി.
പരിപാടി മികവാർന്നതാക്കിയ കുട്ടികളെയും പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളും കാണികളും അഭിനന്ദിച്ചു.
സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ. സലിം കെ, ഹെഡ് മിസ്ട്രസ് ശ്രീദേവി, കോഓഡിനേറ്റർമാരായ പ്രേമ ബാലസുബ്രഹ്മണ്യം, ശിഹാബ് നീലഗിരി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സ്വാഗവും കെ.ജി വിഭാഗം മേധാവി നാജിയ ഖാദർ നന്ദിയും പറഞ്ഞു.

